ചങ്ങരോത്ത് കണ്ടെയ്ൻമെൻറ്​ സോണിൽ ആശങ്കയൊഴിഞ്ഞു

ചങ്ങരോത്ത് കണ്ടെയ്ൻമൻെറ്​ സോണിൽ ആശങ്കയൊഴിഞ്ഞു പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ കണ്ടെയ്ൻമൻെറ് സോണിൽ നിരീക്ഷണത്തിലുള്ള 60ഓളം പേരുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവായതോടെ നാടിന് ചെറിയ ആശ്വാസം. ഇതിൽ ഒരാളുടെ ഫലംകൂടി വരാനുള്ളതായി ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള പറഞ്ഞു. രണ്ടു ഘട്ടമായാണ് പരിശോധന ഫലം വന്നത്. തൂണേരിയിൽ ജോലിചെയ്യുന്ന പുറവൂർ സ്വദേശിയുമായി പ്രാഥമിക സമ്പർക്കമുള്ള ആളുകളെയായിരുന്നു ക്വാറൻറീനിലാക്കിയത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ 14- പുറവൂർ, 15- മുതുവണ്ണാച്ച, 19- കൂനിയോട് വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണാക്കി മാറ്റുകയും ചെയ്തു. നിരീക്ഷണത്തിലുണ്ടായിരുന്ന 60 പേരിൽ ഒരാൾക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ രോഗം ഭേദമായി വീട്ടിലെത്തിയിട്ടുണ്ട്. ഒന്ന്, അഞ്ച്, 11, 12 വാർഡുകളിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയ ഓരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ സമ്പർക്കപ്പട്ടികയിൽ ആരും തന്നെയില്ല. ചങ്ങരോത്ത് പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതു കൊണ്ടുതന്നെ ഇതുവരെ രോഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.