ആശുപത്രി ജീവനക്കാരിക്ക് കോവിഡ്; ഉണ്ണികുളത്ത് കനത്ത ജാഗ്രത

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ ആശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി അധികൃതര്‍. രോഗി കരുമല വാര്‍ഡിലാണെങ്കിലും ഇവര്‍ക്കും കുടുംബത്തിനും തൊട്ടടുത്ത വാര്‍ഡുകളിലുള്ളവരുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതി​ൻെറ അടിസ്ഥാനത്തില്‍ കപ്പുറം, തേനാക്കുഴി വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണായി കഴിഞ്ഞദിവസം കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തില്‍ പ്രദേശത്തെ റോഡുകള്‍ അടച്ചു. കരുമല-കപ്പുറം റോഡ്‌, തേനാക്കുഴി-കപ്പുറം റോഡ്‌, ഇയ്യാട്-കപ്പുറം റോഡ്‌, വള്ളിയോത്ത്-കപ്പുറം റോഡ്‌, വട്ടോളി ബസാര്‍-കപ്പുറം റോഡ്‌, വില്ലേജ് ഓഫിസ് റോഡ്‌, കാപ്പിയില്‍-കരുമല റോഡ്‌ എന്നിവയിലൂടെയുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക​െണ്ടയ്​ൻമൻെറ്​ സോണാക്കി മാറ്റിയ ഒന്ന്‍, 14, 23 വാർഡുകളിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ്​ ഇ.ടി. ബിനോയ് ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച യുവതിയുമായും അവരുടെ കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തിയവർ നിർബന്ധമായും വീടുകളിൽ ക്വാറൻറീനിൽ കഴിയണമെന്നും അയൽ വീട്ടുകാരുമായോ ബന്ധുക്കളുമായോ ഇടപഴകരുതെന്നും അദ്ദേഹം പറഞ്ഞു. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവം പരിശോധിച്ച് റിസൽട്ട് വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.