കോവിഡ് പ്രതിരോധ പ്രവര്‍ത്തനം- ആർ.ആർ.ടി. വളൻറിയേഴ്​സിനെ രാഷ്​ട്രീയ വത്​കരിച്ചെന്ന് യു.ഡി.എഫ്.

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ 15 ാം വാർഡ് പെരുമ്പള്ളിയിൽ ആർ.ആർ.ടി സംവിധാനത്തെ വാർഡ് മെമ്പറും പ്രാദേശിക സി.പി.എം നേതൃത്വവും ചേർന്ന് അട്ടിമറിച്ചതായി യു.ഡി.എഫ് വാർഡ് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാരുള്ള വാർഡുകളിൽ രാഷ്​ട്രീയ നിറം നോക്കാതെ മഹാമാരിക്കെതിരെ ആർ.ആർ.ടി.സംവിധാനത്തെ സജ്ജീകരിക്കുമ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡൻറി​ൻെറ വാർഡിൽ തന്നെ ആർ.ആർ.ടിയെ രാഷ്​ട്രീയവത്​കരിക്കുന്നതിലൂടെ സി.പി.എമ്മി​ൻെറ കപടമുഖം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സന്നദ്ധപ്രവർത്തകർക്കുള്ള ഐ.ഡി കാർഡുകൾ നിലവിലെ ആർ.ആർ.ടി കൺവീനർ പോലുമറിയാതെ പഞ്ചായത്തിന് പുറത്തുള്ളവർക്കും സ്വന്തക്കാർക്കും ഇഷ്‌ടദാനമായി നൽകിയിട്ടുണ്ട്. യു.ഡി.എഫ് പ്രവർത്തകരെ പൂർണമായും ഒഴിവാക്കിയ വാർഡ് മെമ്പറുടെയും എല്‍.ഡി.എഫി​ൻെറയും നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.ഡി കാർഡ് ദുരുപയോഗം ചെയ്യുന്നതിനെതിരെ കലക്ടർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.