കര്‍ഷക സമരത്തില്‍ പങ്കെടുത്തു: താമരശ്ശേരി ബിഷപ്പിനെതിരെ കേസ്

താമരശ്ശേരി: കോവിഡ് പ്രോട്ടോ​േകാള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അടക്കം 13 പേര്‍ക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. കോടഞ്ചേരിയില്‍ പന്നിയെ നിയമപരമായി വെടിവെച്ചുകൊന്ന കര്‍ഷകനെതിരെ എടുത്ത നടപടിയിൽ പ്രതിഷേധിച്ചും വന്യമൃഗശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞമാസം 30ന്​ താമരശ്ശേരി വനം വകുപ്പ് ഓഫിസിനു മുന്നില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് കേസ്. എന്നാല്‍, ബിഷപ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുത്തില്ലെന്നും ഫോറസ്​റ്റ്​ അധികൃതര്‍ക്ക് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുകയാണ് ചെയ്തതെന്നും ബിഷപ്‌സ് ഹൗസ് പി.ആര്‍.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.