കക്കോടി പ്രാഥമികാരോഗ്യ സമുച്ചയം അണുനശീകരണത്തിന് അടച്ചു

കക്കോടി: കോവിഡ്​ രോഗി ചികിത്സ തേടിയെത്തിയതിനെ തുടർന്ന് കക്കോടി പ്രാഥമികാരോഗ്യ സമുച്ചയം അടച്ചു. അലോപ്പതി, ആയുർവേദം ഹോമിയോപ്പതി ആശുപത്രികൾ പ്രവർത്തിക്കുന്ന സമുച്ചയമാണ് അണുനശീകരണത്തിന് വെള്ളിയാഴ്ച അടച്ചത്. കഴിഞ്ഞ ദിവസം കക്കോടി 10ാം വാർഡിലെ കോവിഡ്​ സ്ഥിരീകരിച്ച കുടുംബത്തിലെ മൂന്നംഗങ്ങളിൽപെട്ടവർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ഇതേത്തുടർന്ന് നൂറോളം പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ആരോഗ്യ പ്രവർത്തകർ തയാറാക്കി. ഇവർക്ക് ചൊവ്വാഴ്ച കോവിഡ് പരിശോധന നടത്താനാണ് ധാരണ. പ്രാഥമികാരോഗ്യ കേന്ദ്രം താൽക്കാലികമായി മാറ്റുന്നതിനും പഞ്ചായത്ത് അധികൃതർ ആലോചിക്കുന്നുണ്ട്. 21, 22 തീയതികളിൽ ഇവർ എത്തിയ മെഡിക്കൽ ഷോപ്പിലും ബേക്കറിയിലും സന്ദർശിച്ചവർ സ്വയം ക്വാറൻറീനിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.