ഭവന പുനരുദ്ധാരണത്തിന് അപേക്ഷിക്കാം

കൊടുവള്ളി: പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട വേടന്‍, നായാടി, കള്ളാടി, ചക്ലിയ/അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്കു മാത്രമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിക്ക് കൊടുവള്ളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി ഒന്നര ലക്ഷം രൂപ അനുവദിക്കും. നിലവിലുള്ള ഭവനം അഞ്ചു വര്‍ഷത്തിനും 25 വര്‍ഷത്തിനുമിടയില്‍ പഴക്കമുള്ളതായിരിക്കണം. വാര്‍ഷിക വരുമാന പരിധി അമ്പതിനായിരും രൂപ കവിയരുത്. ജാതി, വരുമാനം, വീടി​ൻെറ കാലപ്പഴക്കം തെളിയിക്കുന്ന സാക്ഷ്യപത്രം, ഉടമസ്ഥാവകാശം, റേഷന്‍ കാര്‍ഡ്- ആധാര്‍ കാര്‍ഡ്- ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന്​ ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുളള സാക്ഷ്യപത്രം സഹിതം കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരം കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.