ഒമാൻ വിസ നിയമത്തിൽ ഇളവ് ഒമാൻ വിസ നിയമത്തിൽ ഇളവ്

blurb: വിസ കാലാവധി കഴിഞ്ഞവർ ഒാൺലൈനിൽ പുതുക്കണം മസ്കത്ത്: ഒമാനിൽ താമസ വിസയുള്ളവർക്ക്​ 180 ദിവസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയാലും രാജ്യത്തേക്ക്​ തിരിച്ചു വരാം. നിലവിലെ വിസ നിയമമനുസരിച്ച് ഒമാനിൽ തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ അഥവ ആറു മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാൻ പാടില്ല. അങ്ങനെ തങ്ങുന്ന പക്ഷം വിസക്ക് നിയമ സാധുതയുണ്ടാകില്ല. എന്നാൽ ഇൗ നിയമം എടുത്ത് കളഞ്ഞതായി പാസ്പോർട്ട് ആൻറ് റസിഡൻസ്​ ഡയറക്ടറേറ്റ് ജനറൽ ഉപ ഡയറക്ടർ മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്ബി അറിയിച്ചു. കോവിഡ്​ വ്യാപനത്തിന്​ തൊട്ടുമുമ്പ്​ അവധിക്ക്​ നാട്ടിൽ പോയ മലയാളികളടക്കമുള്ളവർക്ക്​ ആശ്വാസം നൽകുന്നതാണ്​ ഇൗ തീരുമാനം. വിസ കാലാവധി കഴിഞ്ഞവർ സ്​പോൺസർ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. നിലവിൽ വിദേശത്തുള്ള വിസ കാലാവധി കഴിഞ്ഞവരും ഇങ്ങനെ ഒാൺലൈനിൽ വിസ പുതുക്കണം. വിമാനത്താവളം തുറക്കുന്ന മുറക്ക് ഇവർക്ക്​ ഒമാനിലേക്ക് തിരിച്ച് വരാം. വിസ പുതുക്കിയതി​ൻെറ റസീപ്​റ്റ്​ സ്​പോൺസർ ജീവനക്കാരന്​ അയച്ചുകൊടുക്കണം. വിസ പുതുക്കിയതിന് രേഖയായി ഇത് വിമാനത്താവളത്തിൽ കാണിക്കണം. കോവിഡ് കാരണം പ്രതിസന്ധി നേരിടുന്ന കാലത്തേക്ക് മാത്രമായിരിക്കും ഇൗ ആനുകൂല്യമെന്നും ഉപഡയറക്ടർ വ്യക്തമാക്കി. അതോടൊപ്പം സന്ദർശക വിസ പുതുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തിന്​ പുറത്തുള്ള വിദേശികൾക്കും റസിഡൻറ് കാർഡ് പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക്​ റിലേഷൻ ഒാഫിസർ മേജർ മുഹമ്മദ് അൽ ഹാഷിമിയും അറിയിച്ചു. റസിഡൻറ് കാർഡ് സ്പോൺസർ ഇലക്ട്രോണിക്​ രീതിയിൽ പുതുക്കുകയും അതി​ൻെറ അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം. ചില റസിഡൻറ് വിസ പുതുക്കാനുള്ള കാലാവധി മൂന്ന് മാസത്തിന് പകരം ആറ് മാസമാക്കിയും ദീർഘിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധികാരണം ഒമാനിൽ തിരച്ചെത്തുന്നവരെ സഹായിക്കാനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.