കൃഷി ഓഫിസറില്ല, ആവശ്യത്തിന് ജീവനക്കാരുമില്ല; കർഷകർ ബുദ്ധിമുട്ടുന്നു

മേപ്പയൂർ: മേപ്പയൂർ കൃഷിഭവനിൽ കൃഷി ഓഫിസറും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതുമൂലം കർഷർ ബുദ്ധിമുട്ടുന്നു. പഴയ കൃഷി ഓഫിസർ സ്മിത നന്ദിനി പ്രമോഷനായി പോയിട്ട് മാസങ്ങളായെങ്കിലും പകരം നിയമനം നടന്നിട്ടില്ല. കീഴരിയൂർ കൃഷി ഓഫിസറുടെ അധിക ചുമതലയിലാണ് മേപ്പയൂർ കൃഷിഭവൻ പ്രവർത്തിക്കുന്നത്. മൂന്നു കൃഷി അസിസ്​റ്റൻറുമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്​. ജനകീയാസൂത്രണ പദ്ധതി, കേരഗ്രാമം പദ്ധതി, സുഭിക്ഷ കേരളം പദ്ധതി തുടങ്ങിയവ നടപ്പാക്കാൻ ജീവനക്കാരുടെ ഒഴിവ് നികത്താതെ സാധ്യമല്ല. കൃഷി ഓഫിസി​ൻെറ സുഗമമായ പ്രവർത്തനത്തിനും യഥാസമയം കർഷകർക്ക് സേവനം ലഭ്യമാക്കാനും കൃഷി ഓഫിസർ, കൃഷി അസിസ്​റ്റൻറുമാർ എന്നിവരെ ഉടൻ നിയമിക്കണമെന്ന് എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡൻറും മേപ്പയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ഭാസ്കരൻ കൊഴുക്കല്ലൂർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.