ആമിന നാജിയക്ക് ആദരം

ഫറോക്ക്: പ്ലസ് ടുവിന്​ 1200ൽ 1199 മാർക്ക് നേടിയ ആമിന നാജിയക്ക് വോയ്സ് ഓഫ് കോടമ്പുഴയുടെ ആദരം. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ആമിനക്ക്​ ഒന്നാം വർഷ പരീക്ഷയിലാണ് ഒരു മാർക്ക് നഷ്​ടപ്പെട്ടത്. രാമനാട്ടുകര നെസ്​റ്റ്​ പബ്ലിക് സ്കൂളിലായിരുന്നു സെക്കൻഡറി പഠനം. കോടമ്പുഴ പള്ളിക്കാവിൽ കൊറളിയാടൻ നൗഫൽ അഹമ്മദ് - സുമയ്യ ദമ്പതികളുടെ മകളാണ്. സി.ബി.എസ്.ഇ, സ്കൂൾ കലോത്സവങ്ങളിൽ പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്. ആദരിക്കൽ ചടങ്ങിൽ സി. ശരീക്ക്, യൂസുഫ് പള്ളിക്കാവിൽ, ശരീഫ് ചീരങ്ങോത്ത്, കുഞ്ഞാമു ചോലയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.