ഓമശ്ശേരി: വീട്ടമ്മക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഓമശ്ശേരിയിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം. ഓമശ്ശേരി പഞ്ചായത്ത് 8ാം വാർഡിൽ താമസിക്കുന്ന 52 കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇവരെ പരിശോധനക്ക്് വിധേയമാക്കിയതിനെ തുടർന്നാണ് കോവിഡ് ബാധ കണ്ടെത്തിയത്. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവരുമായി ബന്ധപ്പെട്ട രണ്ട് ഡസനിലധികം പേർ ക്വാറൻറീനിൽ പ്രവേശിച്ചു. ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി വരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇവർ ഏതാനും ദിവസം മുമ്പു ചികിത്സ തേടിയിരുന്നു. രോഗം വ്യക്തമായതിനെ തുടർന്ന് പഞ്ചായത്തിലെ 8,11 വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്തിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.