പാലേരിയിലെ യുവതിക്ക് കോവിഡില്ല

പാലേരി: കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ലാബില്‍നിന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച യുവതിക്ക് സര്‍ക്കാര്‍ ലാബില്‍നിന്ന് പരിശോധിച്ചപ്പോൾ ഫലം നെഗറ്റിവ്. മാര്‍ച്ച് പകുതിയോടെ വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിക്ക് ക്വാറൻറീൻ കാലാവധിയിലൊന്നും രോഗമുണ്ടായിരുന്നില്ല. ജൂൺ 18ന് ഗൾഫിലേക്ക് തിരിച്ചുപോകുന്നതിനുവേണ്ടി പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. ഇവർ പേരാമ്പ്രയിലും പാലേരിയിലും കടകളിൽ ഉൾപ്പെടെ സന്ദർശനം നടത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാർ ക്വാറൻറീനിൽ പോവുകയും കടകൾ അടക്കുകയും ചെയ്തിരുന്നു. 18ാം തീയതി വിദേശത്തേക്ക് തിരിച്ചുപോകേണ്ടതായിരുന്ന യുവതിയുടെ യാത്രയും മുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.