യുവാവി​െൻറ ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്​കരിച്ചു

യുവാവി​ൻെറ ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്​കരിച്ചു പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ താമസിക്കുന്ന താനിയത്ത് അനീഷി​ൻെറ (42) ചികിത്സക്ക് നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ട്യൂമർ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ ശസ്​ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരി​െച്ചത്തിയശേഷം രക്തക്കുഴലുകൾ പൊട്ടി ഗുരുതരാവസ്ഥയിലായ അനീഷിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മേജർ ശസ്ത്രക്രിയയിലൂടെ ജീവൻ വീണ്ടെടുക്കുകയും ചെയ്തു. ശസ്​ത്രക്രിയക്കും മരുന്നിനുമായി ഇതുവരെ ഏകദേശം 10 ലക്ഷത്തിനു മുകളിൽ ചെലവ് വന്നു. തുടർചികിത്സയും ദീർഘകാലത്തെ വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കൂലിപ്പണിക്ക് പോയി ഉപജീവനം കഴിച്ചിരുന്ന അനീഷിന് ഭാര്യയും ഒമ്പതും അഞ്ചും വയസ്സുള്ള മക്കളും രോഗിയായ അമ്മയുമടങ്ങുന്ന കുടുംബമാണ്. ഇതുവരെയുള്ള ചികിത്സച്ചെലവ് കുടുംബത്തെ ഭീമമായ കടബാധ്യതയിലാക്കിയിട്ടുണ്ട്. തുടർചികിത്സ വഴിമുട്ടിയതോടെയാണ് നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. ഗ്രാമപഞ്ചായത്ത്​ അംഗം മുണ്ടോളി ചന്ദ്രൻ (ചെയർ), ഇ. സനൂപ് (കൺ), എൻ. ഷാജു (ട്രഷ) എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്കി​ൻെറ കായണ്ണ മൊട്ടന്തറ ശാഖയിൽ (Ac/ No:13230100136033 IFS CODE: FDRL0001323) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9544271003 (ചെയർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.