ക്വാറൻറീന്‍ കേന്ദ്രങ്ങള്‍ അണുമുക്തമാക്കാന്‍ വൈറ്റ് ഗാര്‍ഡ്

കുറ്റിക്കാട്ടൂർ: ക്വാറൻറീന്‍ കേന്ദ്രങ്ങളും വീടുകളും പൊതുസ്ഥാപനങ്ങളും അണുമുക്തമാക്കുന്നതിന് വൈറ്റ് ഗാര്‍ഡ് ടീം രംഗത്ത്. ഫയര്‍ഫോഴ്സി​ൻെറ സേവനം അപര്യാപ്തമായ സാഹചര്യത്തിലാണ് പെരുവയല്‍ പഞ്ചായത്ത് യൂത്ത് ലീഗിന് കീഴിലുള്ള വൈറ്റ് ഗാർഡ് ദൗത്യം ഏറ്റെടുത്തത്. പെരുവയല്‍ പഞ്ചായത്ത് കോവിഡ് കെയര്‍സൻെറര്‍, പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍, വീടുകള്‍ എന്നിവ അണുമുക്തമാക്കി. പഞ്ചായത്തിനകത്ത് സേവനം ആവശ്യമുള്ളര്‍ ബന്ധപ്പെട്ടാല്‍ സൗജന്യ സേവനം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ നിർവഹിച്ചു. യൂത്ത് ലീഗ് പ്രസിഡൻറ് ടി.എം. ശിഹാബുദ്ദീന്‍, ജനറൽ സെക്രട്ടറി വി. ഹാരിസ്, കോഓഡിനേറ്റര്‍ പി.ടി. യാസർ അറഫാത്ത്, ക്യാപ്റ്റന്‍ എന്‍.പി. സൈഫുദ്ദീന്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.