ടൈ ഗ്ലോബൽ മത്സരത്തിൽ നടക്കാവ് സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്: ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടൈ യങ് എൻറർപ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്​ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധാനംചെയ്​ത്​ കോഴിക്കോട് നടക്കാവ് ഗവൺമൻെറ്​ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനലിലെത്തി. ലോകമെമ്പാടുമുള്ള 23 ടീമുകളിൽനിന്ന്​ എട്ടു ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കൊറോണ പ്രതിസന്ധിമൂലം യാത്ര റദ്ദ് ചെയ്യപ്പെട്ട ടീം അമേരിക്കയിലെ സിയാറ്റിലിൽ നടന്ന മത്സരത്തിൽ ഓൺലൈൻ വഴിയാണ് പങ്കെടുത്തത്. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സംവദിക്കാനായി "വേൾഡ് ക്ലാസ്" എന്ന പേരിൽ രൂപകൽപന ചെയ്ത ആപ്​ ആണ് റഹ്​മ സുഹൈർ, റാണ ഫാത്തിമ, ഷിയാന മക്​സൂദ് , അർച്ചന അരുൺ, അഞ്ജന അരുൺ എന്നിവരുൾപ്പെടുന്ന അഞ്ചംഗ ടീമിനെ ഫൈനലിൽ എത്തിച്ചത്. ആദ്യമായാണ് ഒരു സർക്കാർ സ്കൂൾ ടൈ ഗ്ലോബൽ ഫൈനൽ മത്സത്തിൽ പങ്കെടുക്കുന്നത്. ഒമ്പതു മുതൽ 17 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്കായി ക്ലാസ് റൂം സെഷനുകൾ, മൻെററിങ്​, ബിസിനസ്-പ്ലാൻ മത്സരം എന്നിവ സംയോജിപ്പിച്ച് സംരംഭകത്വം, നേതൃപരമായ കഴിവുകൾ എന്നിവ പഠിപ്പിക്കുന്നതിനും അവരെ സംരംഭകരായും ഭാവി നേതാക്കളായും വളർത്തിയെടുക്കുന്നതിനുമായി രൂപകൽപന ചെയ്ത ആഗോള സംരംഭമാണ് ടൈ. കെഫ്​ ഹോൾഡിങ്‌സി​ൻെറ സാമൂഹിക സേവന വിഭാഗമായ ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ പിന്തുണക്കുന്ന സ്കൂളാണ് ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സർക്കാർ വിദ്യാലയം എന്ന ബഹുമതി നേടിയ നടക്കാവ് ഗവൺമൻെറ്​ എച്ച്​.എസ്​.എസ്​. PHOTO Nadakkav School team ടൈ യങ് എൻറർപ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്​ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധാനം ചെയ്​ത്​ ഫൈനലിലെത്തിയ കോഴിക്കോട് നടക്കാവ് ഗവൺമൻെറ്​ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.