തിരുവള്ളൂരിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

ആയഞ്ചേരി: തിരുവളളൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ പഞ്ചായത്ത് ഓഫിസിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്​​്ട്രീയ പാർട്ടി, വ്യാപാര പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കച്ചവട സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകീട്ട്​ അഞ്ച്​ വരെ മാത്രമെ തുറക്കൂ. വാർഡ്തല ആർ.ആർ.ടി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, പൊതു സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, സ്ഥാപനങ്ങളിൽ വരുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിച്ചുവെക്കുക, പൊലീസ് പട്രോളിങ്ങും ഹെൽത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയും കർശനമാക്കുക, സർക്കാർ നിർദേശിച്ച കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ തുടങ്ങാൻ സംവിധാനം ഒരുക്കുക തുടങ്ങിയവ തീരുമാനിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കച്ചവടക്കാരുടെ പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, പൊലീസ് എന്നിവരിൽ നിശ്ചിത പേർക്ക് ഈ മാസം 27ന്​ തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ കോവിഡ് പരിശോധന സംവിധാനം ഒരുക്കും. യോഗത്തിൽ ടി.വി. സഫീറ, സെക്രട്ടറി എം. ബിജു, അസി. സെക്രട്ടറി പ്രകാശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.