മാവൂർ: മുൻ കെ.പി.സി.സി മെംബർ കെ.സി. ശിവരാമൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷിക അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പി. ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. വി.എസ്.രഞ്ജിത്ത്, പി.സി. അബ്ദുൽ കരീം, ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ, സി.പി. കൃഷ്ണൻ, ഗിരീഷ് കമ്പളത്ത്, ടി.പി. ഉണ്ണിക്കുട്ടി, കെ.ടി. അഹമ്മദ് കുട്ടി, നിധീഷ് നങ്ങാലത്ത്, ടി. മണി, സി. ബാബുരാജ് എന്നിവർ സംസാരിച്ചു. ബാങ്ക് അഴിമതി: അഡ്മിനിസ്ട്രേറ്റിവ് ഭരണം നടപ്പാക്കണം മാവൂർ: സർവിസ് സഹകരണ ബാങ്ക് ഭൂമിയിടപാടിൽ കോടികളുടെ അഴിമതി നടന്ന സംഭവത്തിൽ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം നടപ്പാക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മങ്ങാട്ട് അബ്ദുറസാഖ്, എൻ.പി. അഹമ്മദ്, ടി.ടി.എ. ഖാദർ, കെ. ആലിഹസ്സൻ, എം.പി. അബ്ദുൽ കരീം, ജന. സെക്രട്ടറി വി.കെ. റസാഖ്, ഉമ്മർ ചെറൂപ്പ എന്നിവർ സംസാരിച്ചു. മർച്ചൻറ് അസോസിയേഷൻ സ്വതന്ത്ര സംഘടനയായി നിലനിർത്തുമെന്ന് മാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗത്തിലെ ചില നേതാക്കൾ നസ്റുദ്ദീൻ വിഭാഗത്തിലേക്ക് ലയിച്ച നടപടി അണികളോടും അഫിലിയേറ്റഡ് സംഘടനകളോടും ചെയ്ത വഞ്ചനയാണെന്ന് മാവൂർ മർച്ചൻറ് അസോസിയേഷൻ കുറ്റപ്പെടുത്തി. യൂനിറ്റ് കമ്മിറ്റിയായ മാവൂർ മർച്ചൻറ് അസോസിയേഷൻ സ്വതന്ത്ര സംഘടനയായി നിലനിർത്താൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സി.കെ. ഷമീർ, വി.കെ. അബ്ദുറസാഖ്, വി. ഗഫൂർ, സി.കെ. അസീസ്, ശരീഫ് പാലശ്ശേരി, വി. അഷ്റഫ് ബാബു, സാദിഖ്, എം. ഫൈസൽ, കെ.എ. ലത്തീഫ്, സിനിലാംബി എന്നിവർ സംസാരിച്ചു. ഫൈസൽ ചിറ്റടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.