സ്നേഹത്തിൻെറ പുതുവസ്ത്രവുമായി കോടമ്പുഴ കെ.എം.ഒ സ്കൂൾ ഫറോക്ക്: കോവിഡ് സൃഷ്ടിച്ച നൊമ്പരങ്ങളകറ്റാൻ സ്നേഹത്തിൻെറ പുതുവസ്ത്രവുമായി കോടമ്പുഴ കെ.എം.ഒ റസിഡൻഷ്യൽ ഇംഗ്ലീഷ് സ്കൂൾ. രണ്ടു വയോജന കേന്ദ്രങ്ങളിലെയും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെയും അന്തേവാസികളായ 103 പേർക്കാണ് സ്കൂൾ പുതുവസ്ത്രം സ്നേഹ സമ്മാനമായി നൽകിയത്. കുണ്ടായിത്തോട് ശാന്തി ഓൾഡ് ഏജ് ഹോമിലെ 50 അന്തേവാസികൾക്ക് ഷർട്ട് തുന്നുന്നതിനുള്ള തുണി സ്കൂൾ പ്രിൻസിപ്പൽ എം.എ. ബഷീർ ഓൾഡ് ഏജ് ഹോം ഇൻ ചാർജ് റാനിറ്റയെ ഏൽപ്പിച്ചു. സ്നേഹസംഗമത്തിൻെറ ഉദ്ഘാടനം കെ. ബദറുദ്ദീൻ നിർവഹിച്ചു. ഫാദർ തോമസ് കൊളങ്ങയിൽ, സിസ്റ്റർ നവ്യ, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം അബ്ദുറഹ്മാൻ പരുത്തിപ്പാറ, വൈസ് പ്രിൻസിപ്പൽ വി.എം. സാബിറ, അധ്യാപിക സി. അനീഷ എന്നിവർ സംസാരിച്ചു. ഫറോക്ക് പേട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 20 പേർക്ക് വസ്ത്രങ്ങൾ നൽകി. ആരോഗ്യകേന്ദ്രത്തിൽ നടന്ന സ്നേഹസംഗമം ഡോ. കെ.ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ കെ. വിനേഷ്, ആരോഗ്യകേന്ദ്രം സൂപ്പർവൈസർ കെ. ശിവൻ എന്നിവർ സംസാരിച്ചു. ഫറോക്ക് കോളജ് സ്നേഹതീരം വയോജന കേന്ദ്രത്തിലെ 33 അന്തേവാസികൾക്ക് പുതുവസ്ത്രം സമ്മാനിച്ചു. ചെയർമാൻ കെ.വി. അരുൺ, മാനേജർ ടി. സിദ്ദീഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എല്ലാ കേന്ദ്രങ്ങളിലും വിശിഷ്ട സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും എല്ലാവർക്കും സ്നേഹത്തിൻെറ മധുരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.