കടലുണ്ടി ഗവ.എൽ.പി.സ്കൂൾ ഹോം ലൈബ്രറി തുടങ്ങി

ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനകരമായ ഗൃഹ ഗ്രന്ഥാലയത്തിന് തുടക്കം കുറിച്ചു. വീടുകളിലേക്ക് വൈവിധ്യങ്ങളായ പുസ്തകങ്ങൾ എത്തിച്ച് വിദ്യാർഥിക​േളാടൊപ്പം രക്ഷിതാക്കൾക്കും വായനയുടെ കവാടം തുറക്കുകയെന്നതാണ് ലക്ഷ്യം. പുസ്​തകങ്ങളെ അധികരിച്ച് ചോദ്യാവലിയും വിജയികൾക്ക് സമ്മാനവും നൽകും. പദ്ധതിയുടെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും വ്യവസായിയുമായ കോട്ടാകളത്തിൽ കൃഷ്ണൻകുട്ടി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പി. ലിജുന, എം.എസ്. റഹീമ, വി.കെ.അബ്​ദുൽ സത്താർ, കെ. വിനീഷ്, വിശ്വനാഥൻ ഓണത്തറ, ആദർശ് പുളിക്കൽ, സി. ദീപ, കെ.ടി.മുജീബ്, പ്രമീള ,ശാന്തി , റജീന ഇസ്മയിൽ, കെ.പി. ശ്രീജിത്ത്, ജംഷീന, സാജിത, വി.നിഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.