പഞ്ചായത്ത് പ്രസിഡൻറിനെതിരെ കലക്ടർക്ക് പരാതി

പന്തീരാങ്കാവ്: വെള്ളിയാഴ്​ച മുതൽ ജില്ലയിൽ കലക്ടർ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചുവെന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ്​ കെ. തങ്കമണിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. മണ്ഡലം പ്രസിഡൻറ് കെ. സുജിത്താണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനെതിരെ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ എ. ഷിയാലിയും പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.