മാത്തോട്ടത്തെ ഹോമിയോ ഡിസ്പെൻസറി സ്വന്തം കെട്ടിടത്തിൽ

ബേപ്പൂർ: 38 വർഷമായി മാത്തോട്ടത്തെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോർപറേഷൻ ഹോമിയോ ഡിസ്​െപൻസറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ബേപ്പൂർ സോണൽ പരിധിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സഫലീകരിച്ചത്. ദിവസവും നൂറിൽപരം ആളുകൾ പരിശോധനക്ക് എത്തിയിരുന്ന പഴയ കെട്ടിടത്തിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി മാത്തോട്ടത്തെ പൊതുപ്രവർത്തകൻ ചെട്ടിയാംകണ്ടി സക്കീർ ഹുസൈനും നടുവട്ടത്തെ കയ്യിടവഴിയിൽ സുരേന്ദ്രനും നിരവധിതവണ കോർപറേഷൻ അധികാരികൾക്കും വകുപ്പു മന്ത്രിക്കും പരാതി നൽകിയതി​ൻെറ അടിസ്ഥാനത്തിലാണ് കോർപറേഷൻ മത്സ്യമാർക്കറ്റ് കെട്ടിടത്തി​ൻെറ മുകൾനിലയിൽ പുതിയ സൗകര്യങ്ങളോടെ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങിയത്. ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഹാനി ഉമ്മൻ, വികസന സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ പി.സി. രാജൻ എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർ പേരോത്ത് പ്രകാശൻ സംസാരിച്ചു. ആരോഗ്യകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജി​ൻെറ അധ്യക്ഷതയിൽ കൗൺസിലർ പി.പി. ബീരാൻകോയ സ്വാഗതവും ഡോക്ടർ റീത്താ പ്രകാശ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.