കോഴിക്കോട്: 90 കൊല്ലത്തോളം പഴക്കമുള്ള നഗരത്തിലെ പ്രധാന തപാൽ ഓഫിസ് ഈ മഴയിൽ പിടിച്ചുനിൽക്കുമോെയന്ന ആധിയിൽ പരിസരവാസികൾ. വെള്ളയിൽ പോസ്റ്റ് ഓഫിസിൻെറ ഗാന്ധി റോഡിലെ കെട്ടിടത്തിൽ ഓടിളക്കിമാറ്റി ചിതലരിച്ച പട്ടികയും മറ്റും വർഷങ്ങൾക്കുമുമ്പ് നന്നാക്കിയെങ്കിലും എല്ലാം പഴയപടിയായി. നഗരത്തിൽ കണ്ണായ 30 സെേൻറാളം സ്ഥലത്തുള്ള ഓഫിസിന് മതിയായ പരിഗണന കിട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓഫിസ് 2006ൽ പൂട്ടാൻ നീക്കമുണ്ടായെങ്കിലും ജനകീയ ഇടപെടൽ കാരണം ഉപേക്ഷിച്ചു. ദിവസം ആയിരത്തിലേറെ രൂപയുടെയെങ്കിലും സ്റ്റാമ്പ് വിൽപനയും 900 എസ്.ബി അക്കൗണ്ടും രണ്ടായിരത്തോളം ആർ.ഡി.എ അക്കൗണ്ടും സ്പീഡ് പോസ്റ്റ്, മണി ട്രാൻസ്ഫർ തുടങ്ങിയ സംവിധാനങ്ങളും നിലവിലുണ്ട് എന്നിട്ടും സ്വതന്ത്ര ചുമതല നൽകാത്തതിലാണ് പരിസരവാസികൾക്ക് പരാതി. ജില്ല വ്യവസായ കേന്ദ്രം, വൈദ്യുതി ഭവൻ, വെള്ളയിൽ ടെലിഫോൺ ഭവൻ, മലബാർ ക്രിസ്ത്യൻ കോളജ്, േപ്രാവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നഗരത്തിലെ പല പ്രധാന സ്ഥാപനങ്ങളും വെള്ളയിൽ തപാൽ ഒാഫിസ് പരിധിയിലാണ്. പരമാവധി വരുമാനമുണ്ടാക്കി കോഴിക്കോട്ടെ പ്രധാന തപാൽ ഒാഫിസായി വെള്ളയിലിനെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എ.ടി.എം കൗണ്ടർ പോസ്റ്റ് ഓഫിസിനോട് ചേർന്ന് സ്ഥാപിക്കണമെന്നും വാടകക്കെട്ടിടത്തിലും മറ്റും പ്രവർത്തിക്കുന്ന നഗരത്തിലെ തപാൽ വകുപ്പ് ഓഫിസുകൾ വെള്ളയിലേക്ക് മാറ്റണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു. നഗരത്തിലെ പ്രധാന തപാൽ ഒാഫിസും പാർസൽ ഹബുമെല്ലാമാക്കി മാറ്റാൻ പദ്ധതിയുണ്ടെങ്കിലും എല്ലാം കടലാസിലുറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.