പാർട്ടിക്കാർക്ക് പുലിയായ പിണറായി ശിവശങ്കറിന് മുന്നിൽ പൂച്ചയായി- -കെ. മുരളീധരൻ കോഴിക്കോട്: സ്വന്തം പാർട്ടിക്കാർക്കും നാട്ടുകാർക്കും മുന്നിൽ പുലിയായി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം. ശിവശങ്കറിനു മുന്നിൽ പൂച്ചയായി മാറിയെന്ന് കെ. മുരളീധരൻ എം.പി. മുൻ മേയറും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. മധുസൂദനക്കുറുപ്പ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട മാഫിയ പ്രവർത്തനങ്ങൾ പുറത്തുവരുമെന്ന ഭയത്തിലാണ് പിണറായി. മുഖ്യമന്ത്രിക്കെതിരെ പുറത്ത് സംസാരിക്കുന്നുണ്ടെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വവും കേരളത്തിലെ സി.പി.എമ്മും തമ്മിൽ രഹസ്യ ബന്ധം ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. അതിൻെറ ഭാഗമായാണ് സി.ബി.ഐ കേസന്വേഷിക്കാത്തത്. എൻ.ഐ.എക്ക് നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന മാഫിയാ പ്രവർത്തനങ്ങളും സർക്കാറിൻെറ പങ്കും അന്വേഷിക്കാൻ കഴിയില്ല. അതിനു സി.ബി.ഐ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.സി. അബു, ദിനേശ് പെരുമണ്ണ, മുജീബ് പുറായിൽ, സന്തോഷ് മെൻ, ടി.കെ.പി. അബൂബക്കർ, ടി. വസന്ത് കുമാർ, പി.ടി. സന്തോഷ് കുമാർ, കെ. ചന്ദ്രൻ, പി. ഉല്ലാസ് കുമാർ, കെ. സുന്ദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.