നാട്ടിൻപുറങ്ങളിലും കോവിഡ് ഭീതി പരക്കുന്നു

ബാലുശേരി: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് നാട്ടിൻപുറങ്ങളിൽ ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നു. കോവിഡ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി വാഹനങ്ങളിലും അല്ലാതെയും മേഞ്ഞുനടന്നിരുന്നവർ ഇപ്പോൾ വീണ്ടും ഉൾവലിഞ്ഞു തുടങ്ങി. കോഴിക്കോട്, കൊയിലാണ്ടി, അരിക്കുളം, ചേളന്നൂർ എന്നിവിടങ്ങളെല്ലാം കോവിഡ് ഭീതിയിലായതോടെ ബാലുശ്ശേരിയും പരിസര പ്രദേശങ്ങളും ആശങ്കയോടെയാണ് കഴിയുന്നത്. യാത്രാ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുതുടങ്ങി. ഉൾപ്രദേശങ്ങളിൽ നിന്നും ബാലുശ്ശേരിയി​േലക്ക് എത്തിയിരുന്ന ബസ്​ സർവിസുകളും വെട്ടിച്ചുരുക്കി. കൊയിലാണ്ടി, കോഴിക്കോട്ട് ഭാഗത്തേക്ക് വല്ലപ്പോഴും മാത്രമേ ബസ്​ ഓടുന്നുള്ളൂ. ഉള്ള ബസിൽ തന്നെ യാത്രക്കാർ നന്നേ കുറവാണ്. വന്നുപോകുന്ന യാത്രക്കാരില്ലാത്തതിനാൽ ബസ്​സ്​റ്റാൻഡിലെ വ്യാപാരികൾ കട തുറന്ന് വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. വിശാലമായ ബസ്​സ്​റ്റാൻഡ്​ കഴിഞ്ഞ മാസമാണ് ഉദ്​ഘാടനം ചെയ്തത്. എന്നാൽ, ഇതിലേക്കു ബസുകൾ വല്ലപ്പോഴും മാത്രമാണ് ഇപ്പോൾ കയറിയിറങ്ങുന്നത്. അത്യാവശ്യക്കാർ മാത്രമാണിപ്പോൾ ബസ്​ യാത്രക്കുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.