കോവിഡ്​: പ്രാദേശിക തലത്തിലും ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മെൻറ്​ സെൻററുകള്‍ ഒരുക്കുന്നു

കോവിഡ്​: പ്രാദേശിക തലത്തിലും ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകള്‍ ഒരുക്കുന്നു കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകള്‍ ഒരുക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. ഇതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. 48 മണിക്കൂര്‍ കൊണ്ട് ചികിത്സാ കേന്ദ്രം ഒരുക്കാന്‍ ആവശ്യമായ തയാറെടുപ്പുകളാണ് നടന്നുവരുന്നത്. 5,000 പേര്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുക. ചികിത്സ കേന്ദ്രങ്ങളിലേക്കാവശ്യമായ സാധന സാമഗ്രികള്‍ പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കും. കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, തോര്‍ത്ത്, സ്​റ്റീല്‍ പാത്രങ്ങള്‍, ഫാന്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, കുടിവെള്ളം, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍, പി.പി.ഇ കിറ്റ്, സര്‍ജിക്കല്‍ മാസ്‌ക്, കസേര/ ബെഞ്ച്, റഫ്രിജറേറ്റര്‍, ഫയര്‍ എക്​സിറ്റിങ്​ഗ്വിഷര്‍, മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കലക്ടറേറ്റിന് പിന്‍വശത്തുള്ള എൻജിനീയേഴ്‌സ് ഹാളില്‍ സാമഗ്രികളുമായി എത്തുകയോ 9745121244 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിലെ എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി വിഭാഗം 2,500 ബെഡ്ഷീറ്റുകള്‍ സംഭാവന ചെയ്തു. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫിസ് കോഓഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികകളിലുളള താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രിയിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യമുളള അംഗീകൃത ബിരുദധാരികള്‍ക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിലേക്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയും ആശയവിനിമയ പ്രാവീണ്യവുമുളള അംഗീകൃത എം.എസ്.ഡബ്ല്യു ബിരുദധാരികള്‍ക്ക് ഫ്രണ്ട് ഓഫിസ് കോഓഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ സെക്രട്ടറി, ജില്ല ലീഗല്‍ സർവിസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, കോഴിക്കോട് -32 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോൺ: 0495 2366044. ധനസഹായത്തിന് അപേക്ഷിക്കാം കോഴിക്കോട്​: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്​റ്റാബ്ലിഷ്മൻെറ്​ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്​റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക്​ കുടിശ്ശിക പരിഗണിക്കാതെ കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. 1000 രൂപ ലഭിക്കും. അപേക്ഷകള്‍ www.peedika.kerala.gov.in വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കണം. ഫോണ്‍ : 0495 2372434. ധനസഹായം കോഴിക്കോട്: ജില്ല വ്യവസായ കേന്ദ്രം മുഖേന ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്ക്് വ്യവസായ സംരംഭം തുടങ്ങുന്നതിന്​ 50 ശതമാനം സബ്സിഡിയോടുകൂടി ധനസഹായം നല്‍കുന്നു. ചെലവി​ൻെറ 50 ശതമാനം പരമാവധി 1,00,000 രൂപവരെ സബ്‌സിഡി നല്‍കും. ബന്ധപ്പെടുക: കോഴിക്കോട് വെളളയില്‍ താലൂക്ക് വ്യവസായ ഓഫിസ് - 9446100961, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫിസ് - 9447446038, വടകര താലൂക്ക് വ്യവസായ ഓഫിസ് - 9496283721 നമ്പറുകളില്‍ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.