കോടഞ്ചേരിയിൽ രണ്ടാമത്തെ കാട്ടുപന്നിയെയും വെടിവെച്ചുകൊന്നു

കോടഞ്ചേരി: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന സംസ്ഥാനസർക്കാറി​ൻെറ പ്രത്യേക ഉത്തരവുപ്രകാരം കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും വെടിവെച്ചുകൊന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ശാന്തിനഗറിൽ മിനിതോമസി​ൻെറ കൃഷിയിടത്തിലാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്. ഏകദേശം നാലു വയസ്സുള്ള പന്നിയെയാണ് കൊന്നത്. വനംവകുപ്പി​ൻെറ പ്രത്യേക അനുമതി ലഭിച്ച ലൈസൻസുള്ള തോക്കുടമയാണ് കുന്നുംപുറത്ത് തങ്കച്ചൻ. സെക്‌ഷൻ ഫോറസ്​റ്റർ എ. പ്രസന്നകുമാർ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ സി. ആനന്ദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലിസി ചാക്കോ, വാർഡ് അംഗം സിജി ബിജി എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്​റ്റ്​ ഡിവിഷൻ അസി.വെറ്ററിനറി സർജൻ അരുൺ സത്യൻ എന്നിവർ പോസ്​റ്റ്​മോർട്ടം നടത്തി. ജഡത്തിൽ ഡീസൽ ഒഴിച്ചതിനുശേഷം കൃഷിയിടത്തിൽ മറവുചെയ്തു. പന്നിശല്യമുള്ള കൃഷിയിടങ്ങളുടെ പട്ടിക ജനജാഗ്രതാസമിതി നേരത്തേ തയാറാക്കിയിരുന്നു. ഇതുപ്രകാരം പഞ്ചായത്തിലെ ലൈസൻസുള്ള ആറു തോക്കുടമകൾക്ക് പന്നികളെ വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നു. സർക്കാറി​ൻെറ പ്രത്യേക ഉത്തരവ് നടപ്പാക്കുന്ന ജില്ലയിലെ ആദ്യപഞ്ചായത്താണ് കോടഞ്ചേരി. ആദ്യ പന്നിയെ കൊന്നതിനുശേഷം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഇവിടെ വിവാദമായിരുന്നു. കാട്ടുപന്നിയുടെ ജഡത്തിനോട് അനാദരവ് കാട്ടിയെന്ന് കാണിച്ച് അന്ന് പന്നിയെ വെടിവെച്ചുകൊന്ന എടപ്പാട്ടുകാവുങ്ങൽ ജോർജ് ജോസഫിനെ എംപാനൽ പട്ടികയിൽനിന്ന് വനംവകുപ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ, കർഷകസംഘടനകളുടെയും ഗ്രാമപഞ്ചായത്തി​ൻെറയും ശക്തമായ ഇടപെടലിനെത്തുടർന്ന് വനംവകുപ്പ് നടപടി പിൻവലിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.