സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ: ജില്ലയിലെ സ്​കൂളുകൾക്ക്​ ഗംഭീര നേട്ടം

കോഴിക്കോട്​: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ ഫലത്തിലും ​ജില്ലക്ക്​ മികച്ച നേട്ടം. ദേവഗിരി സി.എം.ഐ പബ്ലിക്​ സ്​കൂളി​ലെ സിദ്ധാർഥ്​ എം. നായർ ആണ്​ ജില്ലയിൽ ഉയർന്ന മാർക്ക്​ നേടിയത്​. 500ൽ 497 (99.4 ശതമാനം) മാർക്കാണ്​ സിദ്ധാർഥ്​ സ്വന്തമാക്കിയത്​​. സംസ്​ഥാനത്തുതന്നെ മികച്ച വിജയങ്ങളിലൊന്നാണ്​ സിദ്ധാർഥി​േൻറത്​. സി.എം.ഐ പബ്ലിക്​ സ്​കൂളിൽ പരീക്ഷയെഴുതിയ 113 പേരും ജയിച്ചു. 55 വിദ്യാർഥികൾ 90 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടി. 16 പേർ ഫുൾ എ വൺ നേടി. ഗണിതശാസ്​ത്രത്തിലും ഹിന്ദിയിലും രണ്ടും സോഷ്യൽ സയൻസിലും സയൻസിലും ഒരാൾ വീതവും മുഴുവൻ മാർക്കും സ്വന്തമാക്കി. സിൽവർ ഹിൽസ്​ പബ്ലിക്​ സ്​കൂൾ ഇത്തവണയും നൂറുശതമാനം വിജയം സ്വന്തമാക്കി. 97 പേരാണ്​ സിൽവർ ഹിൽസിൽ പരീക്ഷയെഴുതിയത്​. 48 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക്​ നേടി. 12 പേർക്ക്​ ഫുൾ എ വൺ സ്​കോറുണ്ട്​. സന മറിയം (97.4 ശതമാനം), കെ. കാശ്​മീര സഞ്​ജയ്​, എസ്​. ശ്രീലക്ഷ്​മി (ഇരുവരും 96.6 ശതമാനം) എന്നിവരാണ്​ സിൽവർ ഹിൽസിലെ ഉയർന്ന മാർക്കുകാർ. ഈസ്​റ്റ്​ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ 99.60 ശതമാനമാണ്​ വിജയം. 253ൽ 252 പേർ ജയിച്ചു. 500ൽ 488 മാർക്കോടെ (97.6 ശതമാനം) ജീവൻ ജോയ്​സ്​ സ്​കൂളിൽ മുന്നിലെത്തി. 97.2 ശതമാനമുള്ള നന്ദന വിജയകുമാറാണ്​ രണ്ടാമത് (486 മാർക്ക്​). പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ 98 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഏഴു പേർ 90 ശതമാനത്തിനു മുകളിലും 36 പേർ ഡിസ്​റ്റിങ്​ഷനും 41 പേർ ഫസ്​റ്റ്​ ക്ലാസും നേടി. 97 ശതമാനം മാർക്കുമായി അജ്​വാദ്​ മുഹമ്മദ്​ സ്​കൂളിൽ ഒന്നാമനായി. 94.6 ശതമാനത്തോടെ സേബ നർഗീസാണ്​ രണ്ടാമത്​. അജ്​വാദ്​ ഗണിത ശാസ്​ത്രത്തിലും സേബ നർഗീസ്​ സാമൂഹ്യശാസ്ത്രത്തിലും മുഴുവൻ മാർക്കും കരസ്ഥമാക്കി. കേന്ദ്രീയ വിദ്യാലയം രണ്ടില്‍ പരീക്ഷ എഴുതിയ 97 കുട്ടികളും വിജയിച്ചു. ഒന്‍പത് കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. 98.4 ശതമാനം മാര്‍ക്ക് നേടി കെ. സങ്കീര്‍ത്തന സ്‌കൂളില്‍ ഒന്നാമതായി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 191 പേരില്‍ 153 പേര്‍ ഡിസ്​റ്റിങ്​ഷന്‍ നേടി. 38 പേര്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. 97.4 ശതമാനം മാര്‍ക്ക് നേടി ഭരത് സജീവ് സ്‌കൂളില്‍ ഒന്നാമതായി. കോഴിക്കോട് അമൃത വിദ്യാലയത്തില്‍ പരീക്ഷ എഴുതിയ 54 പേരും വിജയിച്ചു. 40 പേര്‍ ഡിസ്​റ്റിങ്​ഷന്‍ നേടി. ഒമ്പതു പേര്‍ 90 ശതമാനത്തില്‍ മുകളില്‍ മാര്‍ക്കു നേടി. 96 ശതമാനം മാര്‍ക്ക് നേടി എം. ആദിത്യ സതീഷ് സ്‌കൂളില്‍ ഒന്നാമതെത്തി. ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 181ല്‍ 52 പേര്‍ 90 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക്​ നേടി. 98.8 ശതമാനം മാര്‍ക്ക് നേടി രെവ ഫ്രാന്‍സിസ് സ്‌കൂളില്‍ ഒന്നാമതായി. വടകര റാണി പബ്ലിക് സ്കൂളിലും നൂറു ശതമാനം വിജയമുണ്ട്​. 149 വിദ്യാർഥികളാണ്​ പരീക്ഷയെഴുതിയത്​. 36 വിദ്യാർഥികൾക്ക് 90 ശതമാനത്തിന്​ മുകളിൽ മാർക്കുണ്ട്​. ഓമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിൽ പരീക്ഷയെഴുതിയ 49 പേരും ജയിച്ചു. 27 പേർക്ക്​ ഡിസ്​റ്റിങ്​ഷനുണ്ട്​. തുടർച്ചയായി ആറാം തവണയും ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ നൂറു ശതമാനം വിജയം നേടി. 96.7 ശതമാനം മാർക്ക്​ നേടിയ ആയിഷ മിന്നത്ത്​ ആണ് സ്കൂളിൽ ഒന്നാമത്​​. 19 ഡിസ്​റ്റിങ്ഷനുകളും 14 ഫസ്​റ്റ്​ ക്ലാസുകളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.