എങ്ങു​െമത്താതെ, നഗരസഭ വെജിറ്റബ്​ൾ മാർക്കറ്റ്​ കം ഷോപ്പിങ്​ കോംപ്ലക്​സ്

-അന്തിമ പ്ലാനിന് അനുമതി ലഭിച്ചില്ല വടകര: ഏറെ പ്രതീക്ഷയോടെ നഗരസഭ ആരംഭിച്ച വെജിറ്റബ്​ള്‍ മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ലക്​സ്​ കെട്ടിടം കാഴ്ചവസ്തുവായി. ഒന്നാംഘട്ടം ഉദ്ഘാടനം നടന്നിട്ട് അഞ്ചുവര്‍ഷവും നിർമാണം പൂര്‍ത്തിയായിട്ട് മൂന്നു വര്‍ഷവുമായി. വടകര നഗരസഭയുടെ സ്വപ്നപദ്ധതിയായ നാരായണനഗരം വെജിറ്റബ്​ള്‍ മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സിന് സാങ്കേതികക്കുരുക്കുകളില്‍നിന്ന് എന്നിട്ടും മോചനമായില്ല. അഞ്ചുവര്‍ഷമായിട്ടും ഒരു മുറിപോലും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ഒ.ടി വ്യവസ്ഥയില്‍ കൊച്ചി ആസ്ഥാനമായുള്ള ഹോളിഡേ ഗ്രൂപ്പാണ് നാരായണനഗരത്ത് നഗരസഭയുടെ രണ്ടേക്കറോളം സ്ഥലത്ത് ബഹുനില കെട്ടിടം പണിതത്. വ്യവസ്ഥപ്രകാരം 26 വര്‍ഷം ഇവര്‍ക്കാണ് കെട്ടിടത്തി‍ൻെറ ചുമതല. അതു കഴിഞ്ഞാല്‍ നഗരസഭക്ക്​ വിട്ടുനല്‍കും. 26 വര്‍ഷത്തില്‍ വിലപ്പെട്ട അഞ്ചുവര്‍ഷം ഇതിനകം കടന്നുപോയി. കോവിഡ് തീര്‍ത്ത പ്രതിസന്ധികൂടി കണക്കിലെടുക്കുമ്പോള്‍ ഇനി എത്രകാലമെടുക്കുമെന്ന് പറയാന്‍ കഴിയില്ല. 2015 സെപ്റ്റംബര്‍ എട്ടിനാണ് ബി.ഒ.ടി കെട്ടിടത്തി‍ൻെറ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. 121 മുറികള്‍ അന്ന് വാടകക്കു നല്‍കാന്‍ സജ്ജമായെങ്കിലും ഒന്നും നല്‍കിയില്ല. പിന്നീട് കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടും അന്തിമ പ്ലാനിന് അനുമതി കിട്ടുന്നത് പല കാരണങ്ങളാല്‍ വൈകി. ഇത് പൂര്‍ത്തിയായാലുടന്‍ കെട്ടിടനമ്പര്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റേഷന്‍ വിഹിതം ഉടന്‍ വാങ്ങണമെന്ന് വടകര: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്യയോജന പദ്ധതിപ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉടന്‍ റേഷന്‍ കടകളിലെത്തിച്ച് വിതരണം നടത്തേണ്ട സാഹചര്യത്തില്‍ ഇവ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ അനിവാര്യമായിരിക്കുകയാണെന്ന് താലൂക്ക് സ​ൈപ്ല ഓഫിസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ ഈ മാസത്തെ സാധാരണ റേഷന്‍ വിഹിതം ഈ ആഴ്ചതന്നെ വാങ്ങാന്‍ ശ്രമിക്കണമെന്നും ടി.എസ്.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.