രണ്ടു സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ഉദ്ഘാടനം ചെയ്തു

ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന രണ്ടു പൊതു വിദ്യാലയങ്ങൾക്ക് കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മണ്ഡലത്തിലെ ബേപ്പൂർ ഗവ. എൽ.പി സ്കൂളിന് 49 ലക്ഷം രൂപയും ചാലിയം ഗവ. ഫിഷറീസ് സ്കൂളിന് 59 ലക്ഷം രൂപയുമാണ് കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. 64.23 കോടി രൂപ ചെലവഴിച്ച് തീരദേശ മേഖലയിൽ സർക്കാർ നിർമിക്കുന്ന 56 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ബേപ്പൂർ സ്കൂളി​ൻെറ പ്രാദേശിക നിർമാണോദ്ഘാടനം വി. .കെ. സി .മമ്മദ് കോയ എം .എൽ. എയും ചാലിയം സ്കൂളി​ൻെറ നിർമാണോദ്ഘാടനം കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അജയകുമാറും നിർവഹിച്ചു. കടലുണ്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ, പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ബിച്ചിക്കോയ, ആയിഷ ബീവി, ജനപ്രതിനിധികൾ പി.ടി.എ ഭാരവാഹികൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.