കോഴിക്കോട്: സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും യു.എ.പി.എ ചുമത്തുകയും ചെയ്തത് കൂടുതൽ കള്ളക്കഥകൾ സൃഷ്ടിക്കപ്പടുന്നതിന് വഴിയൊരുക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. ഭീകരവിരുദ്ധ സെല്‍ എന്ന നിലയില്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ച എന്‍.ഐ.എ എല്ലാ കേസുകളിലും നിരപരാധികളെ കുടുക്കാനും അധികാരകേന്ദ്രങ്ങളെ രക്ഷിക്കാനുമുള്ള കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ നിഗൂഢ കഥകള്‍ മെനയുകയെന്നതാണ് എന്‍.ഐ.എ വരുന്നതോടെ സംഭവിക്കുക. യു.എ.പി.എ കൂടി ചുമത്തപ്പെടുന്നതോടെ വിചാരണത്തടവുകാരായി പ്രതികള്‍ തുടരുകയും അധികാര കേന്ദ്രങ്ങളില്‍ പിടിപാടുള്ള കുറ്റകൃത്യങ്ങളിലെ സഹകാരികള്‍ രക്ഷപ്പെടുകയും ചെയ്യും. നിലവിലുള്ള വകുപ്പുകളുപയോഗിച്ച് സി.ബി.ഐ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താവുന്നതാണ് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.