ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും

കോഴിക്കോട്​: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതി​ൻെറ ഭാഗമായി . കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചതാണിത്​. ദിവസം 1,000 പേരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഒരുക്കുക. പ്രതിദിന സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കുന്ന ആൻറിജന്‍ പരിശോധനയാണ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കണ്‍ട്രോള്‍ റൂമുകളുടെയും ദ്രുതകര്‍മ സേനകളുടെയും (റാപിഡ് റെസ്‌പോണ്‍സ് ടീം- ആര്‍ആര്‍ടി) പ്രവര്‍ത്തനം ഊർജിതമാക്കും. ക്വാറൻറീനില്‍ കഴിയുന്നവരുടെ ഗൃഹസന്ദര്‍ശനം നൂറു ശതമാനം ഉറപ്പുവരുത്തും. ആർ.ആർ.ടി കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1,500 ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അനുവദിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണം. വരുന്നവര്‍ക്ക് ക്വാറൻറീന്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരം ലഭിക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്. മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ല കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോർജ്​, റൂറല്‍ എസ്​.പി. ഡോ. എ. ശ്രീനിവാസ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.