വിടവാങ്ങിയത് കൽപത്തൂരിലെ കമ്യൂണിസ്​റ്റ്​ കാരണവർ

പേരാമ്പ്ര: ഏരത്തുകണ്ടി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തോടെ കൽപത്തൂരിന് നഷ്​ടമായത് ധീരനായ കമ്യൂണിസ്​റ്റ്​ കാരണവരെ. പഴയ കുറുമ്പ്രനാട് താലൂക്കിൽ കമ്യൂണിസ്​റ്റ്​ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച കുഞ്ഞിരാമൻ നായർ കൂത്താളി കർഷക സമരത്തി​ൻെറ സമര വളൻറിയർ ആയിരുന്നു. 1942ൽ 20ാമത്തെ വയസ്സിൽ കമ്യൂണിസ്​റ്റ്​ പാർട്ടി അംഗമായി. 1964ലെ പിളർപ്പിനെ തുടർന്ന് സി.പി.ഐയിൽ നിന്ന അദ്ദേഹം, പേരാമ്പ്ര മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ മുൻനിര പോരാളിയായി പ്രവർത്തിച്ചു. സി.പി.ഐ രാമല്ലൂർ ബ്രാഞ്ച്​​അംഗമായിരിക്കുമ്പോഴാണ് മരണം. മരണം വരെ കമ്യൂണിസ്​റ്റ്​ പാർട്ടി അംഗമായി തുടരണം എന്ന ആഗ്രഹം പാർട്ടിയോട് പ്രകടിപ്പിച്ചിരുന്നു. കൽപത്തൂരിലെ ഐക്യ നാണയ സംഘമാണ് പിന്നീട് കൽപത്തൂർ സർവിസ് സഹകരണ ബാങ്കായി വളർന്നത്. ഐക്യ നാണയ സംഘത്തി​ൻെറ രൂപവത്​കരണത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഏരത്തുകണ്ടി ദീർഘകാലം ബാങ്കി​ൻെറ ഡയറക്ടറായി പ്രവർത്തിച്ചു. കൽപത്തൂരിൽ അമ്പെയ്ത്ത്, കോൽക്കളി തുടങ്ങിയ കലാ കായിക വിനോദങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. നിര്യാണത്തിൽ സി.പി.ഐ നൊച്ചാട് ലോക്കൽ കമ്മിറ്റി അനുശോചിച്ചു. രാമല്ലൂരിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.യു. ജിതേഷ് അധ്യക്ഷത വഹിച്ചു. ടി.സി. കുഞ്ഞമ്മത്, ശശികുമാർ അമ്പാളി, കെ.കെ. ഭാസ്​കരൻ, കെ.സി. ബാബുരാജ്, എ.എം. ബാലൻ, സുഭാഷ്, ടി.എം. ബാലകൃഷ്ണൻ, വി. ഷാജു, ടി.എം. കരുണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.