യൂത്ത് കോൺഗ്രസ് മാർച്ച്​

മുക്കം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്​റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. വഴിയിൽവെച്ച് പൊലീസ്​ തടഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ സഹീർ എരഞ്ഞോണ അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി യുവജനവിഭാഗം സംസ്ഥാന പ്രസിഡൻറ് നിഷാബ് മുല്ലോളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്​ ജില്ല ജനറൽ സെക്രട്ടറിമാരായ സജീഷ് മുത്തേരി, സൂഫിയാൻ ചെറുവാടി, വി.എം. ജംനാസ്, ടി.ടി. സുലൈമാൻ, ജുനൈദ് പാണ്ടികശാല, ശംസുദ്ദീൻ നേർകാട്ടു പൊയിൽ, റഹ്​മത്തുല്ല എന്നിവർ സംസാരിച്ചു. വിഷ്ണു, ജിതിൻ പല്ലാട്ട് അജ്മൽ, ഷാനിബ്, സൽമാൻ, നിഷാദ്, ബഷീർ, അനന്തു, നിഷാദ് നീലേശ്വരം പ്രഭാകരൻ, സലീം കടവ്, സഫ്നാസ് മുക്കം, ശിവദാസൻ, സുനിൽ മുത്തേരി, ജിൻസ്, ലൈജു അബിൻ, തനുദേവ്, നജീബ് കൽപ്പൂർ, സുബിൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.