പരാതി നൽകി

തിരുവമ്പാടി: മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി. മുസ്​ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയാണ് തിരുവമ്പാടി പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്തിലെ പുന്നക്കൽ സ്വദേശി അമീറലിക്കെതിരെയാണ് പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ് വില്ലൻ മുസ്​തഫ കമാലും ജനറൽ സെക്രട്ടറി കോയ പുതുവയലും പരാതി നൽകിയത്. അമീറലിയുടെ ഫേസ്​ബുക്ക് അക്കൗണ്ടിൽ മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം നിൽക്കുന്നു എന്ന പേരിൽ വ്യാജ ഫോട്ടോ പോസ്​റ്റ്​ ചെയ്തത് ഹൈദരലി തങ്ങളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുന്നതായാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.