ചോർന്നൊലിക്കുന്ന വീട്ടിൽ ഇവർ ദുരുതത്തിലാണ്​

കൊടിയത്തൂര്‍: ചോര്‍ന്നൊലിക്കുന്ന ഈവീട്ടില്‍ ദുരിതംപേറി കഴിയുകയാണിവർ. കൊടിയത്തൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മുതുപ്പറമ്പ്- മണ്ണെടുത്തകുഴി രമണി, പക്ഷാഘാതത്തെ തുടർന്ന്​ കിടപ്പിലായ ഭര്‍ത്താവ് മണി, ഭിന്നശേഷിക്കാരി മകള്‍ മഹേശ്വരി എന്നിവർ വരുമാനമാര്‍ഗമില്ലാതെ ദുരിതത്തിലായിട്ട് മാസങ്ങളായി. അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ്​ ഇവരുടെ പരാതി. പ്ലാസ്​റ്റിക് ഷീറ്റ് വിരിച്ച വീടി​ൻെറ മേൽക്കൂര ചോർന്നൊലിക്കുകയാണ്​. വീടിനും കക്കൂസിനും പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ട് കാലങ്ങളായി. 62കാരൻ മണി പിന്നണി കലാകാരനായിരുന്നു. മൂന്നുമാസം മുമ്പ്​​ കിടപ്പിലായതോടെ​ വീട്ടിലെ വരുമാനംമുട്ടി. രമണി കൊടിയത്തൂര്‍ സര്‍വിസ് സഹകരണബാങ്കി​ൻെറ പന്നിക്കോട്ടെ നാളികേര സംഭരണ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു. ഫാക്ടറിയിലെ ജീവനക്കാരുടെ വക ചെറിയ സാമ്പത്തിക സഹായം ലഭിച്ചതൊഴിച്ചാൽ മറ്റൊന്നും ലഭിച്ചിട്ടില്ല. മണി കിടപ്പിലായതോടെ ജോലിക്ക്​ പോകാന്‍ പറ്റാതായി. കനിവുള്ളവരുടെ സഹായം കാത്തുകഴിയുകയാണ് കുടുംബം. കൊടിയത്തൂര്‍ പാലിയേറ്റിവ് പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വെല്‍ഫെയര്‍പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുടുംബത്തെ സഹായിക്കാനായി കുന്ദമംഗലം എസ്​.ബി.ഐ ശാഖയിൽ മകൾ മഹേശ്വരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 67329954775. ഐ.എഫ്​.എസ്​.സി: 70401.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.