കടലുണ്ടി: വഴിയിലെ കുഴികൾ നികത്താൻ ചെമ്മണ്ണിട്ടപ്പോൾ കാൽനട പോലും ദുസ്സഹമായി. കടലുണ്ടി നാലാം വാർഡ് മുരുകല്ലിങ്ങൽ ചീർപ്പ് പാലം മുതൽ ശ്രീദേവി സ്കൂൾ വരെയുള്ള വഴിയിലാണ് ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ ചെമ്മണ്ണിട്ടത്. മണ്ണിട്ടു എന്നതൊഴിച്ചാൽ മറ്റു പദ്ധതികളൊന്നും ഇപ്പോഴില്ലെന്നും ഇതര വാർഡുകളിലെ സമാന പ്രവൃത്തികളോടൊപ്പമാണ് ഇവിടെയും മണ്ണിട്ടത് എന്നുമാണ് വാർഡ് അംഗം പറയുന്നത്. നേരത്തെ തീരുമാനിച്ച റോഡുപണി ലോക്ഡൗൺ കാരണം വൈകുകയായിരുന്നു. ഇതോടെ മഴക്കാലം മുഴുവൻ വഴി ചളിക്കുളമാകുമോയെന്ന ഭീതിയിലായി നാട്ടുകാർ. അതേ സമയം വർഷങ്ങളായി ചാലിയം - വടക്കുമ്പാട് യാത്രക്കായി ഉപയോഗിക്കുന്ന വഴി ഇതുവരെ ഗ്രാമ പഞ്ചായത്തിന് സ്വന്തമാക്കാനായിട്ടില്ല. സ്വകാര്യ വ്യക്തികളുടെ വഖഫ് സ്ഥലത്താണ് വഴി. നാലടി നടവഴി മാത്രമാണ് കാൽ കിലോമീറ്ററിലേറെയുള്ള സ്ഥലത്തു കൂടി രേഖയിലുള്ളത്. പുഴവക്കിൽ തുറസ്സായ സ്ഥലമായതിനാൽ നാലു ചക്ര വാഹനങ്ങളടക്കം ഇതിലൂടെ കടന്നു പോകാറുണ്ട്. കാലങ്ങളായി സ്ഥലം ഏറ്റെടുത്ത് റോഡ് പണിയാൻ ഗ്രാമ പഞ്ചായത്ത് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ബന്ധപ്പെട്ട കുടുംബവുമായി സമവായത്തിലെത്താനും കഴിഞ്ഞിട്ടില്ല. നേരത്തെ പുഴക്ക് സംരക്ഷണ ഭിത്തിയില്ലാതിരുന്ന കാലത്ത് മണ്ണിടിഞ്ഞ് സ്ഥലം കുറെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടെടുക്കാനായാൽ വലിയ തോതിൽ വഖഫ് ഭൂമി നഷ്ടപ്പെടുത്താതെ തന്നെ റോഡ് പണിയാൻ കഴിയും. ഇക്കാര്യം പല തവണ ഗ്രാമ പഞ്ചായത്തിനെ അറിയിച്ചെങ്കിലും അതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് റോഡിന് തടസ്സമാകുന്നതെന്ന് ബന്ധപ്പെട്ട കുടുംബാംഗം പറഞ്ഞു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.