പന്തീരാങ്കാവ്: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിക്കവെക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ. ഷിയാലി ഉദ്ഘാടനം ചെയ്തു. എസ്.എൻ. ആനന്ദൻ അധ്യക്ഷത വഹിച്ചു. മഠത്തിൽ അബ്ദുൽ അസീസ്, എം. ഉണ്ണികൃഷ്ണൻ, പി. കണ്ണൻ, ടി.പി. ഹസൻ, കെ.ടി. ജംഷീർ, മണാൽ വാസുദേവൻ, പി. ഫൈസൽ, പി. സന്തോഷ്, എം. റനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. പഴകിയ മത്സ്യം: ഓപറേഷൻ സാഗർ റാണി ശക്തമാക്കണം ബേപ്പൂർ: ട്രോളിങ് നിരോധനത്തോടെ മത്സ്യ ലഭ്യത കുറഞ്ഞ സാഹചര്യം മുതലെടുത്ത് അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യ ലോറികളെ, അതിർത്തിയിൽ വെച്ച് തന്നെ ഗുണനിലവാര പരിശോധന നടത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചന്തകളിലും വഴിയോരങ്ങളിലും വിൽപന നടത്തുന്ന മീനുകൾ പരിശോധിക്കാൻ സംസ്ഥാനത്തൊട്ടാകെ 'ഓപറേഷൻ സാഗർ റാണി' യുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. സ്റ്റെല്ലസും, ജനറൽ സെക്രട്ടറി കള്ളിക്കാട് സുരേന്ദ്രനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.