ഓൺലൈൻ മാർഗ നിർദേശ ക്ലാസ്

ഫറോക്ക്: ഫാറൂഖ് ഹൈസ്കൂൾ 1989-90 എസ്.എസ്.എൽ.സി ബാച്ച് കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ പത്താം തരം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി വിദ്യ -2020 എന്ന പേരിൽ നടത്തി. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹാഷിം നഹ ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ ചെയർമാൻ പി.സി. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എൻ. അബ്​ദുല്ല മുഖ്യാതിഥിയായി. മുനീർ പാരഡൈസ് റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് രാമനാട്ടുകര മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെ.എം. ഹിഫ്ളു റഹ്മാൻ സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.