കരാറുകാരൻ ഉപേക്ഷിച്ചു: റോഡ് പണി പാതിയിൽ നിലച്ചു

കക്കട്ടിൽ: കരാറുകാരൻ റോഡ് വെട്ടിപ്പൊളിച്ച് പാതിവഴിയിൽ ഉപേക്ഷിച്ചു പോയതോടെ നാട്ടുകാർ ദുരിതത്തിലായി. നരിക്കാട്ടേരി-ഒറ്റപ്പിലാക്കൂൽ-കുന്നുമ്മൽ റോഡിനാണ് ഈ ദുർഗതി. ഇതുവഴി യാത്രചെയ്യുന്നവരുടെ ദുരിതം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന പരാതിയുണ്ട് നാട്ടുകാർക്ക്. റോഡി​ൻെറ അറ്റകുറ്റപ്പണിക്കായി 200 മീറ്ററോളം നീളത്തിൽ വെട്ടിപ്പൊളിച്ചിട്ട നിലയിലാണ്​. ലോക്ഡൗൺ വന്നതോടെ കരാറുകാരൻ പണി നിർത്തുകയായിരുന്നു. ഇപ്പോൾ കാൽനടപോലും അസാധ്യമായിരിക്കുകയാണ്. കനത്ത മഴയിൽ സമീപത്തെ തോട്ടിൽ വെള്ളം ഉയരുമ്പോൾ പെരുമുണ്ടശ്ശേരി നരിക്കാട്ടേരി ഭാഗത്തുള്ളവർക്ക് ഏക ആശ്രയം ഈറോഡാണ്. നാട്ടുകാരുടെ പരാതിക്ക് വാർഡ് മെംബർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഫലമില്ലാതായതോടെ പ്രതിഷേധത്തിനൊരുങ്ങി നിൽക്കുകയാണ് സമീപവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.