അധ്യാപികമാര്‍ക്ക് സ്നേഹാദരം

വടകര: ഓണ്‍ലൈന്‍ അധ്യാപന രംഗത്ത് ശ്രദ്ധേയരായ സായി ശ്വേത, അഞ്ജു കിരണ്‍ എന്നീ അധ്യാപികമാര്‍ക്ക് മുതുവടത്തൂര്‍ മാനവീയം സ്നേഹാദരവ് ഒരുക്കി. ചരിത്രകാരന്‍ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. സതീന്ദ്രന്‍ കാരളക്കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. കളത്തില്‍ ഹമീദ്, കൂനാറമ്പത്ത് നാണു, എ.ടി. വിനീഷ്, കീഴടി മൂസ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.