ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം

മേപ്പയ്യൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കീഴ്പ്പയ്യൂർ പള്ളിക്കു സമീപം വയോജന ക്ലബ് കീഴ്പ്പയ്യൂരി​ൻെറ നേതൃത്വത്തിൽ പടിക്കൽപറമ്പിൽ ഒരേക്കർ സ്​ഥലത്ത് ജൈവ കൃഷിക്ക്​ തുടക്കംകുറിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന വയോജന ക്ലബ് പ്രസിഡൻറ്​ മുറിച്ചാമന പക്രൻ ഹാജിക്ക് വിത്ത് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. കൃഷി അസിസ്​റ്റൻറ്​ റനീഷ് ക്ലാസെടുത്തു. എ.കെ. രാജൻ, ഇസ്മായിൽ കമ്മന (കാർഷിക കർമസേന കോഓഡിനേറ്റർ), പി.കെ.കെ. അബ്​ദുല്ല ഹാജി, നാരായണൻ മേലാട്ട്, പുറക്കൽ അബ്​ദുല്ല, കെ.കെ. ചന്തു, എടയിലാട്ട് ഉണ്ണികൃഷ്ണൻ, കെ.എം. ജാനകി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.