നടുവണ്ണൂർ: യൂത്ത്കെയറിൻെറ ഭാഗമായി കോട്ടൂർ പഞ്ചായത്തിലെ നിർധനരായ കുടുംബത്തിലെ വിദ്യാർഥിനിക്ക് കെ.എസ്.യു മണ്ഡലം കമ്മിറ്റി എൽ.ഇ.ഡി ടി.വി നൽകി ഓൺലൈൻ പഠനസൗകര്യമൊരുക്കി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് വിദ്യാർഥിനിക്ക് ടി.വി കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ സംബന്ധിച്ചു. ടി.കെ. വിഘ്നേഘ്, അർജുൻ പൂനത്ത്, ഷബീറലി തിരുവോട്, വിഷ്ണു അണിയോത്ത്, വി.പി. സുവീൻ, അഭിരാം തുടങ്ങിയവർ പങ്കെടുത്തു. വായന പക്ഷാചരണം നടുവണ്ണൂർ: നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻഡ് വായനശാല വായന പക്ഷാചരണം സമാപിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ബി.കെ. ജിജീഷ് മോൻ അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് അച്ചിയത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലിരിക്കൽ, എൻ. ആലി, എൻ.കെ. സലിം, ടി.സി. സുരേന്ദ്രൻ മാസ്റ്റർ, വി. രാജു എന്നിവർ സംസാരിച്ചു. എം.എൻ. ദാമോദരൻ സ്വാഗതവും എൻ. ഷിബീഷ് നന്ദിയും പറഞ്ഞു. സാഹിത്യ ക്വിസ് മത്സരവിജയികളായ പി.എസ്. കീർത്തന, അനാമിക രാജ്, ഹരിപദ്, കെ. ദിനിജ, ശരത്ത് കിഴക്കേടത്ത്, ശ്രീനന്ദരാജ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തെക്കെയിൽതാഴെ പാടശേഖരത്തിൽ ഇക്കുറി കൃഷിയിറക്കും നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ കൃഷിയോഗ്യമല്ലാതായ തെക്കയിൽതാഴെ പാടശേഖരം കൃഷിയോഗ്യമാക്കുന്നു. ഇതിനായി കർഷകർ യോഗം ചേർന്ന് പാടശേഖര സമിതിക്ക് രൂപം നൽകി. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന വയലിൽ വെള്ളം കയറാൻ ഇടയാക്കുന്ന പ്രദേശത്തെ തോട് വൃത്തിയാക്കി ഒഴുക്ക് സുഖകരമാക്കാൻ യോഗം തീരുമാനിച്ചു. പുതിയ കാർഷിക പദ്ധതികളെക്കുറിച്ച് അസി. കൃഷി ഓഫിസർ പി.പി. റിജിൽ സംസാരിച്ചു. തെക്കെയിൽ മായൻെറ വീട്ടിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. തെക്കെയിൽ തറുവൈക്കുട്ടി (പ്രസി.), കെ.എം. സത്യൻ (വൈസ് പ്രസി.), സിദ്ദീഖ് വെങ്ങളത്ത്കണ്ടി (സെക്ര.), വേട്ടക്കരങ്കണ്ടി മജീദ് (ജോ. സെക്ര.), കുനിയിൽ രവീന്ദ്രൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.