പള്ളികളിലെ നിയന്ത്രണങ്ങൾക്ക്​​ ഇളവുകൾ

മാഹി: മാഹി മേഖലയിലെ മുസ്​ലിം പള്ളികളിൽ ആരോഗ്യവകുപ്പിൻെറ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രാർഥനക്ക് അനുവദിച്ച ക്രമീകരണങ്ങളിൽ ചില ഇളവുകൾ നൽകിയതായി മാഹി മുസ്​ലിം കോഓഡിനേഷൻ സമർപ്പിച്ച മെമ്മോറാണ്ടത്തിനുള്ള മറുപടിയിൽ അഡ്​മിനിസ്ട്രേറ്റർ അറിയിച്ചു. പള്ളികളിൽ കാർപറ്റുകൾ ഉപയോഗിക്കാം. ദിവസവും അണുമുക്തമാക്കണം. നനഞ്ഞു കേടുവരാതിരിക്കാൻ ടാർപോളിനോ കട്ടിയുള്ള പ്ലാസ്​റ്റിക്​ഷീറ്റോ മുകളിൽ വിരിക്കണം. ജുമുഅ നമസ്​കാരങ്ങളിലടക്കം 40 ആളുകളിൽ കൂടരുത്​. എല്ലാ പള്ളികൾക്കും മറ്റു ദേവാലയങ്ങൾക്കും നിയമം ബാധകമാണെന്നും അദ്ദേഹം അറിയിച്ചതായി ചെയർമാൻ അബ്​ദുൽ മന്നാൻ ഹാജിയും ജനറൽ കൺവീനർ ഇബ്രാഹിംകുട്ടി ഹാജിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.