സാധ്യമാക്കിയത്​ അഭിമാനനേട്ടങ്ങൾ

സാധ്യമാക്കിയത്​ അഭിമാനനേട്ടങ്ങൾ വി.ടി. ഉഷ (ചെയർപേഴ്സൻ, പയ്യോളി നഗരസഭ) പുതിയ നഗരസഭയെന്ന രീതിയിൽ ശൈശവഘട്ടം പൂർണമായ രീതിയിൽ പിന്നിട്ടിട്ടില്ലെങ്കിലും പയ്യോളി നഗരസഭക്ക് കേരളത്തിലെ മറ്റു നഗരസഭകളോട് കിടപിടിക്കാവുന്ന ഒട്ടനവധി വികസനനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നതിൽ ഏറെ അഭിമാനമുണ്ട് . ഭൗതികവും സാമ്പത്തികവുമായ പരിമിതികൾക്കിടയിലും സർക്കാറി​ൻെറ നവകേരള നിർമിതിക്ക് കരുത്തുപകരുന്ന വികസനരീതികളാണ് നാം അവലംബിക്കുന്നത്. ഭരണനിർവഹണം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സാമൂഹ്യക്ഷേമം, പശ്ചാത്തലം തുടങ്ങിയ മേഖലകളിലെല്ലാം അപശബ്​ദമോ അസ്വാരസ്യമോ ഇല്ലാതെ നൂതനവും ജനോപകാരപ്രദവുമായ നേട്ടങ്ങൾ കൈവരിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും ചേർത്തുപിടിച്ച് വികസനഗാഥ രചിക്കുകയായിരുന്നു. പുതിയ നഗരസഭയായിട്ടുപോലും പദ്ധതി നിർവഹണത്തിൽ ജില്ലയിൽ മൂന്നാമതും സംസ്ഥാനത്ത് ഏഴാമതും എത്താനായത് ആവേശംപകരുന്നു. നാട് കെടുതികളിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴെല്ലാം അതിജീവനത്തിനായി ജനങ്ങളോ​െടാപ്പം നിൽക്കാനും ആശ്വാസംപകരാനും കഴിഞ്ഞു. മികച്ച നഗരസഭയാണ് നമ്മുടെ സ്വപ്നം. കൈവരിച്ചനേട്ടങ്ങൾ നിലനിർത്തുന്നതിനും ഒരുമയുടെ കരുത്തിൽ ഊർജം സംഭരിച്ച്​ പുതിയ നേട്ടങ്ങൾ കൈവരിക്കുന്നതിനും മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ആവശ്യമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.