ചുവപ്പിൽ കുരുങ്ങി പച്ച തെളിഞ്ഞ് റെയിൽേവ വികസനം 'പയ്യോളി എക്സ്പ്രസ്' പി.ടി. ഉഷയുടെ ജന്മനാട്ടിലെ റെയിൽേവ സ്റ്റേഷൻ ഇന്നും പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. ഇതിനിടയിലാണ് രണ്ടാംഗേറ്റ് വഴി മേൽപാലം വരുന്നുവെന്ന ശുഭവാർത്ത വന്നത്. കഴിഞ്ഞദിവസം കെ. ദാസൻ എം.എൽ.എയാണ് മേൽപാലത്തിന് 28. 7 കോടി അനുവദിച്ചതായി സൂചിപ്പിച്ചത് . എക്സിക്യൂട്ടിവ് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് അടക്കം 14 ട്രെയിനുകൾക്കാണ് പയ്യോളിയിൽ സ്റ്റോപ്പുള്ളത്. ഏറെനാളത്തെ മുറവിളിക്ക് ഒടുവിലാണ് കഴിഞ്ഞവർഷം എക്സിക്യൂട്ടിവിന് അനുവദിച്ച സ്റ്റോപ്പ് സ്ഥിരമാക്കിക്കിട്ടിയത്. റെയിൽേവ അവഗണനക്കെതിരെ നിരവധി സമര പോരാട്ടങ്ങൾ പയ്യോളി റെയിൽേവ െഡവലപ്മൻെറ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയിരുന്നുവെങ്കിലും എക്സിക്യൂട്ടിവിന് സ്റ്റോപ്പ് അനുവദിച്ചതോടെ പ്രക്ഷോഭങ്ങളും നിലച്ച മട്ടാണ്. പ്ലാറ്റ്ഫോമിന് മേൽക്കൂര, ഇരിപ്പിട സൗകര്യം, ശുചിമുറി, കുടിവെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഇനിയുമേറെ വികസിപ്പിക്കേണ്ടതുണ്ട്. സ്റ്റേഷൻെറ രണ്ടറ്റത്തുമുള്ള റെയിൽേവ ഗേറ്റുകൾക്ക് മേൽപാലം വന്നാൽ പ്ലാറ്റ്ഫോം നീളം കൂട്ടുന്നതിന് തടസ്സമുണ്ടാവില്ല. വികസന സ്വപ്നങ്ങൾ എന്ന് പൂവണിയുമെന്ന ചോദ്യം ബാക്കിയാവുകയാണ്. പടംPAYYOLI RAILWAY STATION പയ്യോളി റെയിൽേവ സ്റ്റേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.