സി. കേശവൻ അനുസ്മരണം

വെസ്​റ്റ്​ഹിൽ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവ​ൻെറ 51ാം ചരമദിനം ആചരിച്ചു. യോഗം കോഴിക്കോട് യൂനിയ​ൻെറ നേതൃത്വത്തിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ പ്രസിഡൻറ് ഷനൂബ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനും പ്രായപൂർത്തി വോട്ടവകാശത്തിനും ആദ്യമായി ശബ്​ദമുയർത്തിയ നിർഭയനും കർമകുശലനും ആദർശധീരനുമായ നേതാവായിരുന്നു സി. കേശവനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. യൂനിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ കെ. ബിനുകുമാർ, യൂനിയൻ ഭാരവാഹികളായ അഡ്വ. എം. രാജൻ, വി. സുരേന്ദ്രൻ, പി.കെ. ഭരതൻ മാസ്​റ്റർ, എം. മുരളീധരൻ, ചന്ദ്രൻ പാലത്ത്, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.