കെ.എസ്​.ആർ.ടി.സി ബസ്​ നിയന്ത്രണംവിട്ട്​ മരത്തിലിടിച്ചു

കോഴിക്കോട്: നഗരത്തിൽ . കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രവാസികളെ വിവിധ സ്ഥലങ്ങളിൽ ഇറക്കി തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് ഡിപ്പോയിലേക്കു വരു​േമ്പാൾ മിനി ബൈപാസിൽ മിംസ്​ ആശുപത്രിക്കു സമീപമാണ്​ ചൊവ്വാഴ്ച പുലർച്ചെ നാലിന്​​ അപകടമുണ്ടായത്​. ഡ്രൈവർമാരായ പ്രസാദ്, രാജീവൻ എന്നിവരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ പ്രസാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസി​ൻെറ മുൻവശം പൂർണമായും തകർന്നു. എതിർദിശയിൽ വന്ന വാഹനത്തി​ൻെറ അമിതമായ വെളിച്ചം കാരണം ബസ് ഡ്രൈവർക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.