'ബ്രേക്ക്‌ ദി ചെയിൻ' ഡയറി വിതരണം

കോഴിക്കോട്​: ജെ.ഡി.ടി ഇസ്​ലാം വി.എച്ച്.എസ്​.എസ്​ യൂനിറ്റ്​ പൂർവ വിദ്യാർഥി സംഘടനയായ 'ജീവോസ'യുമായി ചേർന്നു കോവിഡ് കാലത്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വെള്ളിമാടുകുന്നിലെ ഓട്ടോറിക്ഷ, ടാക്സിക്കാർക്കും കച്ചവടക്കാർക്കും 'ബ്രേക്ക്‌ ദി ചെയിൻ ഡയറി' വിതരണം ചെയ്തു. ചേവായൂർ എസ്​.​െഎ അനിൽകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. കൗൺസിലർ ബിജുലാൽ, പ്രിൻസിപ്പൽ കെ.കെ. ഹമീദ്, പി.ടി.എ ഭാരവാഹികളായ അബ്​ദുൽ ജബ്ബാർ, നവാസ്, ജീവോസ വൈസ് പ്രസിഡൻറുമാരായ മുഹമ്മദലി, ഡാനിഷ് അജ്മൽ, പ്രോഗ്രാം ഓഫിസർ സുബൈദ, വളൻറിയർ സെക്രട്ടറിമാരായ ഇന്ദു, അമർ ഷെറോഫ് എന്നിവർ പങ്കെടുത്തു. break the chain diary ജെ.ഡി.ടി ഇസ്​ലാം വി.എച്ച്​.എസ്​.എസ്​ പ്രിൻസിപ്പൽ കെ.കെ. ഹമീദ് 'ബ്രേക്ക്‌ ദി ചെയിൻ ഡയറി' വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.