കഞ്ചാവ് കടത്ത്​; കുന്ദമംഗലത്ത് പിടിയിലായവർ റിമാൻഡിൽ

കുന്ദമംഗലം: ചരക്കുലോറിയിൽ കഞ്ചാവ് കടത്തവെ കുന്ദമംഗലം പൊലീസി​ൻെറ പിടിയിലായ രണ്ടുപേരെയും കോടതി റിമാൻഡ്​ ചെയ്തു. തിരുവമ്പാടി അമ്പലപ്പാറ നടുക്കണ്ടി സൈനുദ്ദീൻ (26), കൊണ്ടോട്ടി എയർപോർട്ട് റോഡ് തൊട്ടിയിൽ ഫർഷാദ് (30) എന്നിവരെയാണ് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തത്. നിലത്ത് വിരിക്കുന്ന പാറക്കല്ലുമായി ആന്ധ്രയിൽ നിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന ലോറിയിലെ ജീവനക്കാരായിരുന്ന ഇവർ കാബിന് ഉള്ളിൽ ആറ് പാക്കറ്റുകളിലാണ് 12.6 കി.ഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്. രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ കുന്ദമംഗലം എസ്.ഐ ടി.എസ്.ശ്രീജിത്തി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് പതിമംഗലത്ത് ലോറി നിർത്തിച്ച് പരിശോധിക്കുകയായിരുന്നു. എടപ്പാൾ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി കസ്​റ്റഡിയിലെടുത്തു. മുക്കത്തും കൊണ്ടോട്ടിയിലുമുള്ള മൊത്ത വിതരണക്കാർക്ക് നൽകുന്നതിനാണ് കഞ്ചാവെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.