ഒാ​േട്ടാഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ചു

കോഴിക്കോട്​: നഗരത്തിൽ ഒാ​േട്ടാ ഡ്രൈവറെ ആയുധംകൊണ്ട്​ കുത്തിപ്പരിക്കേൽപിച്ചു. അന്നശ്ശേരി സ്വദേശി ബെന്നിക്കാണ്​ കുത്തേറ്റത്​. ഇദ്ദേഹത്തെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച രാത്രി എ​േട്ടാടെ സി.എച്ച് മേൽപ്പാലത്തിനു സമീപമാണ്​ സംഭവം. യാത്രക്കൂലിയെ ചൊല്ലി തർക്കമുണ്ടാവുകയും യാത്രക്കാരൻ ബെന്നിയു​െട കൈക്ക്​ മാരകമായി കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നുവത്രെ. തുടർന്ന്​ ഇയാൾ ഒാടിമറയുകയും ചെയ്​തു. കുത്തിയ ആൾ മദ്യ ലഹരിയിലായിരുന്നുവെന്ന്​ സംശയമുണ്ട്​. പരിക്ക്​ ഗുരുതരമാണ്​. നടക്കാവ്​ പൊലീസ്​ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.