കുടിവെള്ളക്കുളവും കലങ്ങി: മായങ്ങൽ കോളനി നിവാസികൾ ദുരിതത്തിൽ

മുക്കം: മഴ കനത്തതോടെ കുടിവെള്ളക്കുളവും കലങ്ങാൻ തുടങ്ങി. മായങ്ങൽ കോളനി നിവാസികൾ ശുദ്ധജലത്തിന് ബുദ്ധിമുട്ടുകയാണ്​. കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി കോളനി നിവാസികളാണ്​ ആവശ്യത്തിനുള്ള ശുദ്ധ കുടിവെള്ളമില്ലാതെ ദുരിതത്തിലാകുന്നത്. വർഷങ്ങളായി വളരെ അകലെയുള്ള ഒരുപറമ്പിലെ കുളത്തിൽനിന്നാണ് തലച്ചുമടായി കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്. സുരക്ഷിതമായ മതിൽ കെട്ടില്ലാത്തതിനാൽ മഴ കനക്കു​േമ്പാൾ വെള്ളം കലങ്ങും. സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കുളത്തിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നതായും ആക്ഷേപമുണ്ട്​. 13 കുടുംബങ്ങളാണ്​ കുടിവെള്ളത്തിന്​ കുളം ആശ്രയിക്കുന്നത്​. കോളനി നിവാസികൾക്ക്​ കുടിവെള്ളമെത്തിക്കാൻ സ്​ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ്​ ആദിവാസികളുടെ ആവശ്യം. രണ്ട് കുടുംബങ്ങൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ ശുചിമുറിപോലുമില്ല. വെൽഫെയർ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ ആദിവാസികളുടെ എല്ലാ വീടുകളിലും കഴിഞ്ഞ ആഴ്ച വൈദ്യുതി എത്തിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ടെലിവിഷനും എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT